മുൻ എം പി ജോയിസ് ജോർജിനെ തള്ളിപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

രാഹുൽ ഗാന്ധിയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് മണി പറഞ്ഞു .ഉടുമ്പന്ചോലയിൽ മണിയുടെ പ്രചാരണവേദിയിലാണ് ജോയിസ് ഈ പരാമർശം ഉന്നയിച്ചത് .
മുൻ എം പി ജോയിസ് ജോർജിനെ തള്ളിപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

കാസർഗോഡ് :രാഹുൽ ഗാന്ധിക്ക് എതിരെ അശ്ളീല പരാമർശം പരാമർശം നടത്തിയ മുൻ എം പി ജോയിസ് ജോർജിനെ തള്ളിപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ .ആരെയും വ്യക്തിപരമായി അക്രമിക്കാറില്ല .

രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഞങ്ങൾ ഇടതുപക്ഷക്കാരുടെ നയമല്ല .രാഷ്ട്രീയമായി അദ്ദേഹത്ത എതിർക്കേണ്ട വിഷയങ്ങളിൽ എതിർക്കും .കാസർഗോഡ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു അദ്ദേഹം .

എന്നാൽ ജോയിസിന്റെ പ്രസ്താവനയെ മന്ത്രി എം എം മണി ന്യായീകരിച്ചു .അദ്ദേഹം സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല .രാഹുൽ ഗാന്ധിയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് മണി പറഞ്ഞു .ഉടുമ്പന്ചോലയിൽ മണിയുടെ പ്രചാരണവേദിയിലാണ് ജോയിസ് ഈ പരാമർശം ഉന്നയിച്ചത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com