ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് പിണറായി: വികസന മുന്നേറ്റയാത്രയ്ക്ക് തുടക്കം

കാസര്‍കോട് ഉപ്പളയില്‍ എല്‍ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് പിണറായി: വികസന മുന്നേറ്റയാത്രയ്ക്ക് തുടക്കം

കാസര്‍ഗോട്: കേരളത്തിലെ ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ ജനങ്ങള്‍ക്ക് വേണ്ടതൊക്കെയും നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ഉപ്പളയില്‍ എല്‍ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാവി കേരളം പടുത്തുയര്‍ത്താന്‍ എല്‍ഡിഎഫിന് മാത്രമേ കഴിയൂവെന്ന് എല്ലാവരും പറയുന്നു. ഓഖിയും നിപയും അടക്കം ഒരുപാട് ദുരിതങ്ങള്‍ നേരിടേണ്ടി വന്നു. ഒടുവില്‍ കൊവിഡ് മഹാമാരിയും നേരിട്ടു. ഇതൊക്കെ നേരിടേണ്ടി വന്നപ്പോള്‍ നേരിട്ട പ്രയാസങ്ങള്‍ പലതിനും തടസം സൃഷ്ടിച്ചു. ഇത്തരം തടസങ്ങള്‍ ഉണ്ടായെങ്കിലും നാടിന്റെ വികസനം മുന്നോട്ടുകൊണ്ടു പോകാന്‍ സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്തു. നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് ജനങ്ങളുടെ ഐക്യവും ഒരുമയുമാണ്. ആ ഒരുമയ്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടതെന്നും അതിനു ഫലമുണ്ടായെന്നും പിണറായി പറഞ്ഞു.

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞ പിണറായി യുഡിഎഫിനും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷവിമര്‍ശനമാണ് നടത്തിയത്. കേന്ദ്രഏജന്‍സികളും പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ എല്ലാ അഗ്‌നിപരീക്ഷകളേയും ഇടതുജനാധിപത്യ മുന്നണിയും സര്‍ക്കാരും അതീജിവിച്ചുവെന്നും പിണറായി പറഞ്ഞു. അതേസമയം മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടതിനെക്കുറിച്ച് പിണറായി പ്രസംഗത്തില്‍ മൗനം പാലിച്ചത് ശ്രദ്ധേയമായി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com