സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 784 പേര്‍ക്ക് രോഗമുക്തി
Top News

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 784 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 784 പേര്‍ രോഗമുക്തി നേടി. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഏഴ് മരണങ്ങളാണ്. 954 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്:

മലപ്പുറം 255 , തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146 , എറണാകുളത്ത് 101 എന്നിങ്ങനെയാണ്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കരിപ്പൂര്‍ വിമാനത്താവള അപകടത്തിൽ രക്ഷാ പ്രവര്‍ത്തനത്തിനും മറ്റും പങ്കെടുത്തവരെല്ലാം സ്വയം നിരീക്ഷണത്തിൽ തുടരണം. കരിപ്പൂർ ദുരന്തത്തിൽ പരിക്കേറ്റവരിൽ 23 പേർ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. രാജമല ദുരന്തത്തിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണം 48 ആയി. 22 പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പതിനാറ് കിലോമീറ്റര്‍ വിസ്തൃതിയിൽ പരിശോധന തുടരുകയാണ്. ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. വനപാലകരും ദ്രുതകര്‍മ്മ സേനയും രക്ഷാ പ്രവര്‍ത്തനത്തിൽ സജീവമാണ്.

തിരുവനന്തപുരത്തെ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിൽ 288 പൊസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. 2800 പരിശോധനയാണ് നടത്തിയത്. നെയ്യാറ്റിൻകര, കള്ളിക്കാട്, വെള്ളറട ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാര്‍ജ് ക്ലസ്റ്ററുകളാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത ശക്തമാക്കി. സമ്പർക്ക വ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം റൂറലിൽ ബോധവത്കരണ പ്രവര്‍ത്തനങ്ങൾക്കും ജാഗ്രതാ നടപടികൾ ശക്തമാക്കാനും ഹര്‍ഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി. സാമൂഹിക അകലം അടക്കം സുരക്ഷാ മാര്‍ഗ്ഗങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനാണ് നടപടി. മാസ്ക ധരിക്കുന്നതിൽ അടക്കം പ്രചാരണം നൽകും.

കാസർകോട്, കണ്ണൂര്‍, കോഴിക്കോട് റൂറൽ, സിറ്റി, പാലക്കാട് വയനാട്, തൃശ്ശൂര്‍ സിറ്റി, എറണാകുളം എന്നിവിടങ്ങളിൽ ആരോഗ്യ സുരക്ഷാ പ്രോട്ടോകോൾ തൃപ്തികരമാണ്. പുതിയ നിയന്ത്രണങ്ങൾക്ക് രൂപം നൽകാൻ ഐജിമാര്‍ ഡിഐജി ജില്ലാ പൊലീസ് മേധാവി എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. തീരദേശത്തെ പ്രശ്ന പരിഹാരത്തിനും ഏകോപനത്തിനും ഐജി ശ്രീജിത്തിന് ചുമതല നൽകി. കോസ്റ്റൽ പൊലീസ് ഐജി ശ്രീജിത്തിനെ സഹായിക്കും. ജനമൈത്രി പൊലീസിന്‍റെ സേവനം സംസ്ഥാനത്ത് എല്ലായിടത്തും വിനിയോഗിക്കാനാണ് തീരുമാനം.

Anweshanam
www.anweshanam.com