മുഖ്യമന്ത്രി പിണറായി വിജയൻറെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

ഇന്നലെ രാത്രി നടത്തിയ പ്രാഥമിക പരിശോധനയിൽ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ വിലയിരുത്തി .
മുഖ്യമന്ത്രി പിണറായി വിജയൻറെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

കോഴിക്കോട് :കോവിഡ് ബാധിച്ച് ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ .

കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലാണ് ചികിത്സ .ഇന്നലെ രാത്രി നടത്തിയ പ്രാഥമിക പരിശോധനയിൽ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ വിലയിരുത്തി .

പിണറായി വിജയന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേരും .ഏഴ് പേർ ഉൾപ്പെട്ട മെഡിക്കൽ ബോർഡാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത് .

മെഡിക്കൽ കോളേജിലെ പരിശോധനയിൽ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .മകൾ വീണ ,മരുമകൻ മുഹമ്മദ് റിയാസ് എന്നിവരും കോവിഡ് ബാധിച്ച് ചികിത്സയിലാണ് .

കോവിഡ് സ്ഥിരീകരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com