മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് കോവിഡ് വാക്സിൻ സ്വീകരിക്കും

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് കോവിഡ് വാക്സിൻ സ്വീകരിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഇന്ന് കോവിഡ് വാക്സിന്‍ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആരോഗ്യ മന്ത്രി ജനറല്‍ ആശുപത്രിയിലും ആയിരിക്കും കുത്തിവയ്പ്പ് എടുക്കുക.

ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി. മെഡിക്കല്‍ കോളേജിലെ വാക്സിനേഷന്‍ കേന്ദ്രം ആരോഗ്യ സെക്രട്ടറി സന്ദര്‍ശിച്ച്‌ സുരക്ഷയടക്കം ഉറപ്പാക്കിയിരുന്നു.

കൊവിഷീല്‍ഡ് വാക്സിനാണ് രണ്ടാം ഘട്ടത്തിലേക്കായി കേരളത്തില്‍ കൂടുതല്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും കൊവിഷീല്‍ഡ് വാക്സിനായിരിക്കും എടുക്കുക. അതേസമയം, അറുപത് വയസ് കഴിഞ്ഞവരുടെ വാക്സിന്‍ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com