
കണ്ണൂർ :കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .അത്തരക്കാർ ഇവിടെ വന്ന പ്രസംഗം നടത്തിയാൽ എല്ലാവരും തിരിച്ചറിയും .അത് ജനങ്ങളെ പരിഹസിക്കലാണ്.പ്രളയകാലത്ത് കേന്ദ്രം കൈവിട്ടു .
തന്ന അരിക്ക് പോലും പൈസ വാങ്ങി .ഇപ്പോൾ കേരളത്തോട് സ്നേഹം കാട്ടുന്നു .കേരളം പഴയ അനുഭവം മറക്കില്ല .കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തെ സൊമാലിയയുമായി പ്രധാനമന്ത്രി താരതമ്യപ്പെടുത്തി .ബി ജെ പിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളത്തിലേത് .
പടിക്ക് പുറത്ത് നിർത്തേണ്ടവരെ കേരള ജനത പടിക്ക് പുറത്ത് തന്നെ നിർത്തും .കോൺഗ്രസ് സഹായിച്ചതുകൊണ്ടാണ് നേമത്ത് ബി ജെ പി അക്കൗണ്ട് തുറന്നത് .നേമത്തെ ബി ജെ പി അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു .അദാനിയുമായുള്ള കരാറിൽ രമേശ് ചെന്നിത്തല നുണ പ്രചരിപ്പിക്കുകയാണ് .
താൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന ചിന്തയാണ് രമേശ് ചെന്നിത്തലയ്ക്ക് .അദാനിയുമായി കരാറില്ലെന്ന് കെ എസ് ഇ ബി ചെയർമാൻ തന്നെ വ്യക്തമാക്കി .തന്നെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നത് ജനങ്ങൾക്ക് താല്പര്യം ഉള്ളതുകൊണ്ടാണ് .