'ബിജെപി വോട്ട് കച്ചവടം നടത്തി'; കണക്ക് നിരത്തി പിണറായി വിജയന്‍

90 മണ്ഡലങ്ങളിലെ കണക്ക് നിരത്തിയാണ് പിണറായി ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം ആരോപിച്ചത്.
'ബിജെപി വോട്ട് കച്ചവടം നടത്തി'; കണക്ക് നിരത്തി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും യുഡിഎഫിനുമെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 90 മണ്ഡലങ്ങളിലെ കണക്ക് നിരത്തിയാണ് പിണറായി ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം ആരോപിച്ചത്.

ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാതെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താനായി മറിച്ചു കൊടുത്തു. ഇത് കൃത്യമായി കച്ചവടമാണ്. പല സാമ്പത്തിക ഇടപാടുകളെ പറ്റിയും കേള്‍ക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ ജനങ്ങളുടെ മനസ്സ് ആ കണക്കിനോടൊപ്പമല്ല നിന്നത്. അതാണ് എല്‍ഡിഎഫിന്റെ വിജയത്തിന് കാരണമായതെന്ന്പിണറായി വിജയന്‍ പറഞ്ഞു. ബിജെപിക്ക് 12488 വോട്ട് കുറഞ്ഞ സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫ് 11822 വോട്ടുകള്‍ക്ക് വിജയിച്ചു. പെരുമ്പാവൂരില്‍ 8889 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. 4596 ബിജെബിക്ക് കുറഞ്ഞു. മന്ത്രി മേഴ്സിക്കുട്ടിയമ്മ കുണ്ടറയില്‍ 4454 വോട്ടുകള്‍ക്കാണ് തോറ്റത്. ഇവിടെ ബിജെപിക്ക് 14160 വോട്ടുകള്‍ കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃപ്പൂണിത്തുറ 6087 വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. 992 വോട്ടിന് യുഡിഎഫ് ജയിച്ചു. ചാലക്കുടി 1057 വോട്ടിന് യുഡിഎഫ് ജയിച്ചു. 8928 വോട്ട് ബിജെപിക്ക് കുറഞ്ഞു. കോവളത്ത് 11562 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. 12223 വോട്ട് ബിജെപിക്ക് കുറഞ്ഞു. കടുത്തുരുത്തിയില്‍ ബിജെപിക്ക് 5866 വോട്ട് കുറഞ്ഞു. 4256 വോട്ടിനാണ് യുഡിഎഫ് വിജയിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com