
തിരുവനന്തപുരം: കെഎസ്യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അക്രമം ആസൂത്രിതമാണെന്നും സമരം സര്‍ക്കാറിനെതിരെ നടക്കുന്ന ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസുകാരെ ക്രൂരമായി വളഞ്ഞിട്ട് തല്ലിയാല്‍ പിന്നെ എന്ത് ചെയ്യണമെന്ന് അദ്ദേഹം ചോദിച്ചു.
സാമൂഹ്യവിരുദ്ധ രീതിയിലേക്ക് സമരം വഴിമാറുന്നു. സമരക്കാര്‍ പൊലീസിനെ ആക്രമിച്ചതിന് കാരണം ചില ദുഷ്ട മനസുകളുടെ ഗൂഢാലോചനയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്ലാന്‍ ചെയ്തത് അനുസരിച്ച് പൊലീസുകാര്‍ക്ക് നേരെ അക്രമം നടത്തി. അവര്‍ എന്ത് തെറ്റ് ചെയ്തു. ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവരെ വളഞ്ഞിട്ട് തല്ലി. അവരെ വളഞ്ഞിട്ട് തല്ലിയപ്പോ സ്വാഭാവികമായി പൊലീസുകാര്‍ അതിനെതിരെ പ്രതികരിച്ചു. അത് കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കാമെന്നാണ് കരുതിയത്. എന്നാല്‍ പൊലീസ് ആത്മസംയമനം കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.