"കുട്ടനാട്ടില്‍ മത്സരിക്കട്ടെ"; കാപ്പന് പാലാ നല്‍കാനാകില്ലെന്ന് പിണറായി വിജയന്‍

പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് സി പി എം എന്‍സിപിയെ ഔദ്യോഗികമായി അറിയിച്ചു.
"കുട്ടനാട്ടില്‍ മത്സരിക്കട്ടെ"; കാപ്പന് പാലാ നല്‍കാനാകില്ലെന്ന് പിണറായി വിജയന്‍

കോഴിക്കോട്: പാലാ സീറ്റില്‍ നിലപാട് വ്യക്തമാക്കി സിപിഎം. കാപ്പന്‍ കുട്ടനാട്ടില്‍ മത്സരിക്കട്ടെയെന്നും പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം എന്‍സിപിയെ ഔദ്യോഗികമായി അറിയിച്ചു. പ്രഫുല്‍പട്ടേലിനെ ഫോണില്‍ വിളിച്ചാണ് പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാലാ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയതോടെ എന്‍സിപി മുന്നണി മാറ്റചര്‍ച്ചകള്‍ സജീവമാക്കിയെന്നാണ് സൂചന. അതേസമയം, മാണി സി കാപ്പന്‍ ഇന്ന് ശരദ് പാവാറുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ കാപ്പന്‍ ഇന്ന് ഉച്ചയോടെ ശരദ് പവാറിനെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്നും പാല സീറ്റ് പാര്‍ട്ടിക്ക് തന്നെ വിട്ടുകിട്ടണമെന്നുമായിരുന്നു കഴിഞ്ഞ തവണ നേതാക്കന്മാരെ കണ്ട ശേഷം എന്‍സിപി ദേശീയ നേതൃത്വം നിലപാടെടുത്തിരുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com