പെട്ടിമുടി ദുരന്തം: മൂന്നാംഘട്ട തെരച്ചില്‍ ആരംഭിച്ചു
Top News

പെട്ടിമുടി ദുരന്തം: മൂന്നാംഘട്ട തെരച്ചില്‍ ആരംഭിച്ചു

ഇന്നലെ നടത്തിയ തെരച്ചിലില്‍ രണ്ട് പേരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

News Desk

News Desk

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള മൂന്നാംഘട്ട തെരച്ചില്‍ ആരംഭിച്ചു. ദുരന്ത ഭൂമിയില്‍ നിന്നും മണ്ണ് കോരി മറ്റൊരിടത്തേയ്ക്ക് മാറ്റി സൂഷ്മമായാണ് തെരച്ചില്‍ നടത്തുന്നത്. പുഴയിലും തെരച്ചില്‍ തുടരുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ രണ്ട് പേരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ചിന്നത്തായി(62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവല്‍ബാങ്ക് സിമന്റ് പാലം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 58 ആയി. കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്. ഫോറസ്റ്റ് വാച്ചറായ മുരുകേശന്റെ നായകളാണ് ഞായറാഴ്ച ചിന്നത്തായിയുടെ മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍ പ്രവര്‍ത്തകരെ സഹായിച്ചത്. ടൈഗര്‍, റോസി എന്നീ നായ്ക്കളാണ് ഇന്ന് സേനയക്ക് സഹായമായത്. മൃതദേഹം കണ്ടെടുത്ത പുഴയോരത്ത് നിന്ന് പതിവില്ലാതെ നായ്ക്കള്‍ കുരയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അവിടം കേന്ദ്രീകരിച്ച നടത്തിയ തിരച്ചിലിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. അതേ സ്ഥലത്തിന് അടുത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെടുത്തത്.

Anweshanam
www.anweshanam.com