പെട്ടിമുടി ദുരന്തബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി

ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട ശരണ്യ അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപൻ ചക്രവർത്തി പളനിയമ്മ, ഹേമലത ഗോപിക, കറുപ്പായി, മുരുകേശ്വരി, മാലയമ്മാൾ എന്നിവർക്കാണ് വീട് നൽകിയത്.
പെട്ടിമുടി ദുരന്തബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി

ഇടുക്കി :പെട്ടിമുടി ദുരന്തബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. ദുരന്തത്തിൽപെട്ട എട്ടു കുടുംബങ്ങൾക്കാണ് കുറ്റിയാർവാലിയിൽ വീട് നിർമിച്ച് നൽകിയത്. മന്ത്രി എംഎം മണി താക്കോൽ ദാനം നിർവഹിച്ചു. നവംബർ ഒന്നിന് മന്ത്രി എം. എം. മണി തന്നെയായിരുന്നു വീടിനായുള്ള തറക്കല്ലിട്ടത്.

കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ കണ്ണൻ ദേവൻ പ്ലാന്റേഷൻ കമ്പനിയാണ് വീടുകൾ നിർമിച്ചു നൽകിയത് . ദുരന്തത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ട 8 കുടുംബങ്ങൾക്കാണ് തണൽ ഒരുക്കിയത്.

രാവിലെ മൂന്നാർ ടീ കൗണ്ടിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരൻ, തൊഴിൽവകുപ്പു മന്ത്രി ടിപി രാമകൃഷ്ണൻ തുടങ്ങിയവർ ഓൺലൈനായി സംബന്ധിച്ചു. മന്ത്രി എംഎം മണി താക്കോൽ കൈമാറി.

ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട ശരണ്യ അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപൻ ചക്രവർത്തി പളനിയമ്മ, ഹേമലത ഗോപിക, കറുപ്പായി, മുരുകേശ്വരി, മാലയമ്മാൾ എന്നിവർക്കാണ് വീട് നൽകിയത്.

ആഗസ്റ്റ് ഏഴിനുണ്ടായ ഉരുൾ പൊട്ടലിൽ 66 പേരാണ് മരണപ്പെട്ടത്. 4 പേരെ കണ്ടെത്താനായില്ല. 12 പേരാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com