
കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. പെട്രോള്‍ ലിറ്ററില്‍ 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും ഡീസല്‍ ലിറ്ററിന് 82 രൂപ 65 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86 രൂപ 81 പൈസയും ഡീസലിന് 81 രൂപ മൂന്നു പൈസയാണ് വില. അതേസമയം, രാജ്യാന്തര വിപണിയിലും ഇന്ധനവില കൂട്ടി. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില വര്‍ദ്ധിക്കാനുളള പ്രധാന കാരണം.