കുതിച്ചുയർന്ന് ഇന്ധന വില; രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപയിലെത്തി
കുതിച്ചുയർന്ന് ഇന്ധന വില; രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്ധനവില രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപയിലെത്തി. രണ്ടാഴ്ച കൊണ്ട് മൂന്ന് രൂപയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്.

എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഏറെ താഴ്ന്നപ്പോഴും ഇന്ത്യയിൽ ഇന്ധന വില കുതിച്ചുയരുകയായിരുന്നു. ഇന്ധന വില വർധിക്കുന്നതോടെ ലഭിക്കുന്ന അധിക വരുമാനം നേടുകയായിരുന്നു കേന്ദ്രം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com