
തിരുവനന്തപുരം: ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. ജനുവരിയില്‍ രണ്ടു തവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയും കൂടി.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 80.47 രൂപയാണ് ഇന്നത്തെ വില. പെട്രോള്‍ വില 86.48 രൂപയുമായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 84.61 രൂപയാണ്. ഡീസല്‍ വില 78.72 രൂപയുമാണ്.