ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കുന്നു

ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കുന്നു

കൊച്ചി: ലോകത്തെങ്ങുമുള്ള ക്രൈസ്തവര്‍ വിശുദ്ധിയുടെയും ത്യാഗത്തിന്‍റെയും സ്മരണയില്‍ ഇന്ന് പെസഹ വ്യാ‍ഴം ആചരിക്കും. ക്രിസ്തു ദേവന്‍റെ അന്ത്യ അത്താ‍ഴത്തിന്‍റെ ഓര്‍മയ്ക്കാണ് ക്രൈസ്തവ വിശ്വാസികള്‍ പെസഹ വ്യാ‍ഴം ആചരിക്കുന്നത്.

ദേവാലയങ്ങളില്‍ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കും.

പ്രത്യേക പ്രാര്‍ത്ഥനകളും. ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ സന്ദേശത്തില്‍ പറഞ്ഞു.

പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റന്‍ കത്തീഡ്രലില്‍ പെസഹവ്യാഴ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്‌ ബിഷപ്പ് ഡോ.എം.സൂസപാക്യം നേതൃത്വം നല്‍കും. വൈകിട്ട് 5.30ന് തിരുവത്താഴ ദിവ്യബലി, രാത്രി 8 മുതല്‍ 12 വരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളി ദിവസം രാവിലെ 7ന് കുരിശിന്റെ വഴി, വൈകിട്ട് 3ന് പീഡാസഹനാനുസ്മരണം, കുരിശാരാധന, വൈകിട്ട് 6ന് കുരിശിന്റെ വഴി എന്നിവയുമുണ്ടാകും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com