
വാഷിംഗ്ടണ്‍: നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയെ തൊട്ടു. ഇന്ത്യന്‍ സമയം, ഇന്ന് പുലര്‍ച്ചെ 2.28നാണ് റോവര്‍ ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ ഇറങ്ങിയത്. ആറര മാസം നീണ്ട യാത്രക്ക് ശേഷമാണ് റോവര്‍ ചൊവ്വയിലെത്തിയത്.
ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. 270 കോടി യുഎസ് ഡോളറാണ് ദൗത്യത്തിന്റെ ചെലവ്. ആള്‍റ്റിട്യൂഡ് കണ്ട്രോള് സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍'എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറന്‍സിനെ ചൊവ്വയില്‍ കൃത്യ സ്ഥലത്ത് ഇറക്കാന്‍ നിര്‍ണായകമായത്. ഇന്ത്യന്‍ വംശജയായ ഡോ: സ്വാതി മോഹന്‍ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്.