സാമൂഹ്യസുരക്ഷാ ,ക്ഷേമ പെൻഷനുകൾ ഈ ശനിയാഴ്ച മുതൽ വിതരണം ചെയ്യും

സാമ്പത്തിക വർഷാവസാനം ആയിട്ടും 1596 .21 കോടി ഇതിനായി നീക്കി വച്ചിട്ടുണ്ട് .വിതരണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ പണം വിതരണം ചെയ്യും .
സാമൂഹ്യസുരക്ഷാ ,ക്ഷേമ പെൻഷനുകൾ  ഈ  ശനിയാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം :സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ ,ക്ഷേമ പെൻഷനുകൾ ഈ ശനിയാഴ്ച മുതൽ വിതരണം ചെയ്യും .മാർച്ചിലെ കുടിശിക ആയ 1500 യും ഏപ്രിലിലെ 1600 ചേർത്ത് 3100 രൂപ ആയിരിക്കും ലഭിക്കുക .

സാമ്പത്തിക വർഷാവസാനം ആയിട്ടും 1596 .21 കോടി ഇതിനായി നീക്കി വച്ചിട്ടുണ്ട് .വിതരണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ പണം വിതരണം ചെയ്യും .

വിഷു ,ഈസ്റ്റർ പ്രമാണിച്ചാണ് പെൻഷനുകൾ വേഗം വിതരണം ചെയുന്നത് .ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കുന്നവർക്ക് വ്യാഴാഴ്ച്ച മുതൽ അക്കൗണ്ടിലേക്ക് പണം എത്തും .സഹകരണ സംഘങ്ങൾ വഴി വാങ്ങുന്നവർക്ക് ശനിയാഴ്ച മുതൽ ലഭിക്കും . മാർച്ചിലേക്ക് 772 .36 കോടിയും ഏപ്രിലിലേക്ക് 823.85 കോടിയും മാറ്റി വച്ചിട്ടുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com