ജമ്മുകശ്മിർ: മുതിർന്ന നേതാവ് പിഡിപി വിട്ടു

ജില്ലാ വികസന കൗൺസിൽ (ഡി ഡി സി) തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് മുതിർന്ന നേതാവ് പാർട്ടിയോട് വിട പറഞ്ഞത്
ജമ്മുകശ്മിർ:  മുതിർന്ന നേതാവ് പിഡിപി വിട്ടു

ശ്രീനഗർ: ജമ്മു കശ്മിരിലെ പിപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (പിഡിപി) സ്ഥാപക നേതാക്കളിലൊരാളായ മുസഫർ ഹുസൈൻ ബീഗ് പാർട്ടി വിട്ടു. മെഹബൂബ മുഫ്തി നേതൃത്വത്തിന് ഇത് വൻ തിരിച്ചടി - എഎൻഐ റിപ്പോർട്ട്.

ജില്ലാ വികസന കൗൺസിൽ (ഡി ഡി സ ) തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് മുതിർന്ന നേതാവ് പാർട്ടിയോട് വിട പറഞ്ഞത്. ഹുസൈൻ ബീഗിൻ്റെ തീരുമാനം മെഹബൂബ മുഫ്തി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഡിഡിസി തെരഞ്ഞെടുപ്പുകളിൽ പിപ്പിൾസ് അലയൻസ് ഫോർ ഗുപക്കർ ഡി ക്ലറേഷനുമായി സീറ്റു പങ്കിടൽ തീരുമാനത്തിന് മുമ്പ് താനുമായി മെഹബൂബ മുഫ്തി ചർച്ച ചെയ്തില്ലെന്നതാണ് പാർട്ടി വിടുവാനുണ്ടായ കാരണമെന്ന് ബീഗ് വ്യക്തമാക്കി.

നാഷണൽ കോൺഫ്രൻസ് മുതിർന്ന നേതാവ് ഫറുഖ് അബ്ദുള്ളയാണ് പിപ്പിൾസ് അലയൻസ് ഫോർ ഗുപക്കർ ഡി ക്ലറേഷൻ പ്രസിഡൻ്റ്. മെഹബൂബ മുഫ്തി വൈസ് പ്രസിഡൻ്റും. നവംബർ 28 മുതൽ ഡിസംബർ 19 വരെ എട്ടു ഘട്ടങ്ങളായാണ് ഡിഡിസി തെരഞ്ഞെടുപ്പുകൾ. 22നാണ് വോട്ടെണ്ണൽ.

Related Stories

Anweshanam
www.anweshanam.com