ലൗ ജിഹാദ് കൂടുതലാണ്, തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം: പി സി ജോര്‍ജ്‌

മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയ സുപ്രീംകോടതി വിധിയെ പരാമര്‍ശിച്ചുകൊണ്ടാണ് പി.സി. ജോര്‍ജ് തൊടുപുഴയിലെ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവാദ പരാമര്‍ശം ഉയര്‍ത്തിയത്
ലൗ ജിഹാദ് കൂടുതലാണ്, തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം:  പി സി ജോര്‍ജ്‌

കോട്ടയം: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന്‍ പിസി ജോര്‍ജ് എം.എല്‍.എ. മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയ സുപ്രീംകോടതി വിധിയെ പരാമര്‍ശിച്ചുകൊണ്ടാണ് പി.സി. ജോര്‍ജ് തൊടുപുഴയിലെ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവാദ പരാമര്‍ശം ഉയര്‍ത്തിയത്.

'സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാന്‍ പറഞ്ഞു തെറ്റാണെന്ന്. മൂക്കിലിടുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത് പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. ആ പ്രശ്‌നം ഞാന്‍ അങ്ങ് നേരിട്ടോളാം.'-പിസി പറയുന്നു.

ഭരണഘടന പ്രകാരം നമ്മള്‍ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണെന്നും ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള രാഷ്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ 2030 ഓടെ ഒരു മുസ്ലീം രാജ്യമാക്കി മാറ്റണമെന്ന് ഉദ്ദേശിച്ച് കേരളത്തില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പക്ഷേ പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയില്‍ താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com