പി സി ജോര്‍ജ് യുഡിഎഫിലേക്ക്

നിലവില്‍ ജോര്‍ജും കൂട്ടരും ഒരുമുന്നണിയുടെയും ഭാഗമല്ലാതെയാണ് നില്‍ക്കുന്നത്.
പി സി ജോര്‍ജ് യുഡിഎഫിലേക്ക്

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം യുഡിഎഫിന്റെ ഭാഗമാവാന്‍ ഒരുങ്ങുന്നു. നിലവില്‍ ജോര്‍ജും കൂട്ടരും ഒരുമുന്നണിയുടെയും ഭാഗമല്ലാതെയാണ് നില്‍ക്കുന്നത്.

യുഡിഎഫുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് പി സി ജോര്‍ജ് തന്നെയാണ് വ്യക്തമാക്കിയത്. യുഡിഎഫുമായി സഹകരിക്കണമെന്നാണ് ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭിപ്രായം. ചിലര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, കേരള ജനപക്ഷം പ്രവര്‍ത്തകര്‍ യുഡിഎഫ് ചിന്താഗതിയുള്ളവരാണെന്നും അവരുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com