വീണ്ടും കോവിഡ് മരണം: മരിച്ചത് പത്തനംതിട്ട സ്വദേശി
Top News

വീണ്ടും കോവിഡ് മരണം: മരിച്ചത് പത്തനംതിട്ട സ്വദേശി

ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത് 64 മരണങ്ങളാണ്. ഒരേസമയം ചികില്‍സയിലുള്ളവരുടെ എണ്ണം 35,000 വരെയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍

News Desk

News Desk

പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇലന്തൂര്‍ സ്വദേശി അലക്സാണ്ടര്‍ (76 ) ആണ് മരിച്ചത്. ക്യാന്‍സര്‍ രോഗബാധിതനുമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അതേസമയം കോവിഡ് മരണ സംഖ്യ 200 കടന്നു. ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത് 64 മരണങ്ങളാണ്. ഒരേസമയം ചികില്‍സയിലുള്ളവരുടെ എണ്ണം 35,000 വരെയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

203 മരണങ്ങളില്‍ 132 പേരും അറുപതു വയസിനു മുകളിലുള്ളവരാണ്. 7 പേര്‍ 18 - 40 നുമിടയില്‍ പ്രായമുളളവരും 52 പേര്‍ 41 നും 59 നുമിടയിലുള്ളവരുമാണ്. 24.63 % പേര്‍ക്കും രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. 64.53% പേര്‍ക്ക് പ്രാദേശിക സമ്പക്കര്‍ത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.

Anweshanam
www.anweshanam.com