കാർഷിക നിയമം പിൻവലിക്കണം; പാർലമെന്റിൽ ഇന്നും പ്രതിഷേധമുയരും

കാർഷിക നിയമം പിൻവലിക്കണം; പാർലമെന്റിൽ ഇന്നും പ്രതിഷേധമുയരും

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ലോക്സഭയില്‍ ഇന്നും തുടരാന്‍ തീരുമാനിച്ച്‌ പ്രതിപക്ഷം. രണ്ട് മാസത്തിലേറേയായി രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരത്തോട് പിന്തുണ അർപ്പിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ പ്രതിഷേധം കാരണം ഇതുവരെ നന്ദിപ്രമേയ ചര്‍ച്ച ലോക്സഭയില്‍ തുടങ്ങാനായിട്ടില്ല.

അതേസമയം, ലോക്സഭയിലെ പ്രതിഷേധം തുടരുന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. രാജ്യസഭയിലെ പോലെ ചര്‍ച്ച അനുവദിക്കണമെന്ന് ചില എംപിമാര്‍ ആവശ്യപ്പെടുന്നു.

രാജ്യസഭയില്‍ ഒമ്പതു മണിക്കൂര്‍ ചര്‍ച്ച പൂര്‍ത്തിയായി. തിങ്കളാഴ്ച പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് മറുപടി നല്കാനാണ് സാധ്യത. അതിര്‍ത്തിയില്‍ ഇന്നലെ എത്തിയ എംപിമാരെ തടഞ്ഞതിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com