
കൊച്ചി :പാലാരിവട്ടം പാലം പുനർനിർമാണം നാളെ പൂർത്തിയാകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ അറിയിച്ചു .നാളെയോ അതിനു പിറ്റേന്നോ പാലം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്പറേഷന് കൈമാറും .
പാലം ജനങ്ങൾക്ക് എന്ന് തുറന്നു കൊടുക്കണമെന്ന് തീരുമാനിക്കുന്നത് സർക്കാരാണ് .പാലം പണി വേഗത്തിൽ പൂർത്തിയാക്കിയതിനു ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്ക് അദ്ദേഹം നന്ദി അറിയിച്ചു .
പാലം ഉപയോഗ പ്രദമാകണമെന്ന് ഉദ്ദേശത്തിലാണ് ഡി എം ആർ സി പുനര്‍നിര്‍മ്മാണം ഏറ്റെടുത്തത് .നാട്ടുകാരിൽ നിന്നും പോലീസിൽ നിന്നും മികച്ച സഹകരണം ഉണ്ടായി .പാലാരിവട്ടം പാലത്തിലെ ഭാരപരിശോധന ഇന്നലെ പൂർത്തിയായിരുന്നു .