പാലക്കാട് ദുരഭിമാനക്കൊല: മരണകാരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

രക്ത ദമനികൾ മുറിഞ്ഞുപോയെന്നും തുടയിൽ ആഴത്തിലുള്ള മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു
പാലക്കാട് ദുരഭിമാനക്കൊല: മരണകാരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട അനീഷിന്റെ മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കാലിലെ ആഴത്തിലുള്ള മുറിവ് രക്തസ്രാവത്തിന് കാരണമായി. രക്ത ദമനികൾ മുറിഞ്ഞുപോയെന്നും തുടയിൽ ആഴത്തിലുള്ള മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴുത്തിലും പരിക്കുകളുണ്ട്. രക്തം വാർന്നാണ് അനീഷ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം അഞ്ചരയോടെയാണ് മൃതദേഹം തേങ്കുറിശ്ശിയിലുള്ള വീട്ടിൽ എത്തിച്ചു. അനീഷിന്റെ കൊലപാതകം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കസ്റ്റഡിയിലുള്ള ഉള്ള അനീഷിന്റെ ഭാര്യ പിതാവിന്റെയും അമ്മാവന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

ശനിയാഴ്ച പുലർച്ചെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൺകുട്ടിയുടെ അച്ഛന്‍ പ്രഭുകുമാറിനെ കോയമ്പത്തൂരിൽ വച്ച് പൊലീസ് പിടികൂടിയത്. കൃത്യം നടന്ന മണിക്കൂറുകൾക്കകം ഒപ്പമുണ്ടായിരുന്ന അമ്മാവന്‍ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന അനീഷ് മകളെ പ്രണയിച്ച് വിവാഹം ചെയ്തതിലുളള സമ്മർദ്ദമാണ് ആണ് കൃതൃത്തിലേക്ക് നയിച്ചതെന്നാണ് പ്രഭുകുമാർ പൊലീസിന് നൽകിയ മൊഴി.

ഇന്നലെയാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന് എലമന്ദം സ്വദേശി അനീഷിനെ ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് കൊലപാതകം നടന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com