ദുരഭിമാനക്കൊലകേസ് ;അറസ്റ്റിലായവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

പിന്നാക്ക വിഭാഗക്കാരനായ അനീഷ് ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള ദുരഭിമാനത്തെത്തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ദുരഭിമാനക്കൊലകേസ് ;അറസ്റ്റിലായവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

പാലക്കാട് :തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലക്കേസില്‍ അറസ്റ്റിലായവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവായി .

ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭു കുമാര്‍, ഭാര്യാസഹോദരന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഡോ. ബി കലാം പാഷ ദീര്‍ഘിപ്പിച്ചത്.

പിന്നാക്ക വിഭാഗക്കാരനായ അനീഷ് ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള ദുരഭിമാനത്തെത്തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി അനില്‍ ഹാജരായി.

2020 ഡിസംബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം. തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റേയും രാധയുടേയും മകന്‍ അനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും അറസ്റ്റിലായത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com