പുൽവാമ ഭീകരാക്രമണം ഇമ്രാന്‍ ഖാന്‍റെ ഭരണത്തിന് കീഴില്‍ ഉണ്ടായ വലിയ നേട്ടമെന്ന് പാക് മന്ത്രി

ദേശീയ അസംബ്ലിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.
പുൽവാമ ഭീകരാക്രമണം ഇമ്രാന്‍ ഖാന്‍റെ ഭരണത്തിന് കീഴില്‍ ഉണ്ടായ വലിയ നേട്ടമെന്ന് പാക് മന്ത്രി

ഇസ്ലാമബാദ്: നിരവധി ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഭരണത്തിന് കീഴില്‍ ഉണ്ടായ വലിയ നേട്ടമെന്ന് പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി. ദേശീയ അസംബ്ലിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.

ഇന്ത്യ പാകിസ്താനെ അക്രമിച്ചേക്കും എന്ന് ഭയപ്പെട്ടാണ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചതെന്ന എംപി ആയാസ് സാദിഖിന് മറുപടിയായാണ് ചൗധരിയുടെ പ്രസ്താവന. സ്വന്തം ഭൂമിയിലേക്ക് നുഴഞ്ഞുകയറിയാണ് ഇന്ത്യയെ ആക്രമിച്ചത്. ഇമ്രാന്‍ ഖാന്റെ ഭരണത്തിന്‍ കീഴിലാണ് ഈ നേട്ടം കൈവരിച്ചതെന്നും ഫവാദ് ചൗധരി പറഞ്ഞു.

"അഭിനന്ദനെപ്പറ്റി എന്ത് പറയാന്‍. വിദേശ കാര്യമന്ത്രി ഷാ മെഹമൂദ് ഖുറൈശി സാബ് പങ്കെടുത്ത, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വരാന്‍ വിസമ്മതിച്ച, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് പങ്കെടുത്ത ആ നിര്‍ണായക മീറ്റിങ് എനിക്കോര്‍മയുണ്ട്. ഖുറൈശി സാബിന്റെ മുട്ടിടിക്കുന്നുണ്ടായിരുന്നു. നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞിട്ടുണ്ടായിരുന്നു. അഭിനന്ദനെ എത്രയും പെട്ടെന്ന് വിട്ടയക്കണം എന്ന് അദ്ദേഹം ആര്‍മി ചീഫിനോട് പറഞ്ഞു. വിട്ടില്ലെങ്കില്‍, ഇന്ന് രാത്രി ഒമ്പതുമണിയോടെ ഇന്ത്യ നമ്മളെ ആക്രമിക്കും. 'എന്ന് അയാസ് ഷാഹിദ് പറയുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു.

Related Stories

Anweshanam
www.anweshanam.com