ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാക് കോടതി

ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്തില്ലെങ്കിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നും കോടതി പറഞ്ഞു
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാക് കോടതി

ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് പാകിസ്താൻ കോടതി. പാകിസ്താനിലെ ആന്റി ടെററിസം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

പാകിസ്താനിൽ മസൂദ് അസറുണ്ടെന്നതിന്റെ തെളിവായാണ് അറസ്റ്റ് ഉത്തരവിനെ വിലയിരുത്തപ്പെടുന്നത്. ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്തില്ലെങ്കിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നും കോടതി പറഞ്ഞു.

തീവ്രവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി പാക് പോലീസിനോട് നിർദേശിച്ചത്. പാകിസ്താനിലെ പഞ്ചാബിലുള്ള ഭീകര വിരുദ്ധ കോടതി വ്യാഴാഴ്ച മസൂദ് അസറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്.

മസൂദ് അസറിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് വർഷങ്ങളായി പാകിസ്താനി ഉദ്യോഗസ്ഥരും നേതാക്കളും ആവർത്തിച്ചിരുന്നത്. എന്നാൽ, കോടതി ഉത്തരവോടെ മസൂദ് അസൽ പാകിസ്താന്റെ മണ്ണിൽത്തന്നെ ഉണ്ടെന്ന് സ്ഥിരീകരണമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

2019 ലെ പുൽവാമ ആക്രമണത്തിന്റെ സൂത്രശാലിയായിരുന്നു മസൂദ് അസർ. 40 സിആർപിഎഫ് സേനാം​ഗങ്ങളുടെ മരണത്തിനിടയാക്കിയ ആക്രമണം ഇന്ത്യയേയും പാകിസ്താനേയും യുദ്ധസമാന സാഹചര്യത്തിൽ വരെ എത്തിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com