പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്.പി.ബിക്ക് പദ്മവിഭൂഷണ്‍; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണ്‍

പ്രഖ്യാപിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും മാധവന്‍ നമ്പ്യാര്‍ക്കും പത്മശ്രീ
 പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്.പി.ബിക്ക് പദ്മവിഭൂഷണ്‍; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണ്‍

ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിനു പദ്മവിഭൂഷണ്‍. മലയാളത്തിന്റെ വാനമ്പാടി, ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ പുരസ്കാരവും പ്രഖ്യാപിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും മാധവന്‍ നമ്പ്യാര്‍ക്കും പത്മശ്രീ.

തരുണ്‍ ഗൊഗോയ്ക്കും രാംവിലാസ് പാസ്വാനും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു‌.

മുൻജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി.ബി.ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കെ.എസ്.ചിത്ര, മുൻസ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വൻ, മുൻ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി എന്നിവർക്കാണ് പത്മഭൂഷണ് ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com