നിർമ്മല സീതാരാമൻ ദൈവത്തിൻ്റെ സന്ദേശവാഹകയോ: ചിദംബരം
Top News

നിർമ്മല സീതാരാമൻ ദൈവത്തിൻ്റെ സന്ദേശവാഹകയോ: ചിദംബരം

2017-19 ലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്താണെന്നും ചിദംബരം പരിഹസിച്ചു.

News Desk

News Desk

ന്യൂ ഡല്‍ഹി: രാജ്യത്തിൻ്റെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിക്കുന്നതിനു പിന്നിൽ ദൈവത്തിൻ്റെ ക്രിയയെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ്റെ പ്രസ്താവനക്കെതിരെ മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം. ദൈവത്തിൻ്റെ പ്രവർത്തിയെന്നു പറയാൻ സീതാരാമൻ ദൈവത്തിൻ്റെ സന്ദേശവാഹകയോയെന്ന് ചിദംബരം ചോദിച്ചു-എഎൻഐ റിപ്പോർട്ട്.

ഇപ്പോഴത്തെ കോവിഡുകാല സാമ്പത്തിക പ്രതിസന്ധി ദൈവത്തിൻ്റെ ക്രിയ മൂലമെങ്കിൽ 2017-19 ലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്താണ്? ഇതിനു ഉത്തരം പറയാൻ 'ദൈവത്തിൻ്റെ സന്ദേശവാഹക' ധനമന്ത്രിക്ക് കഴിയേണ്ടതല്ലേ ? - ഇത് ചിദംബരത്തിൻ്റെ പരിഹാസത്തിൽ പൊതിഞ്ഞെടുത്ത ട്വീറ്റ്.

ആഗസ്ത് 27 ന് ജിഎസ്ടി കൗൺസിൽ 41-ാമത് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംവദിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ സമ്പദ്‌വ്യവസ്ഥ അസാധാരണമായവസ്ഥക്ക് കാരണം ദൈവത്തിൻ്റെ ക്രിയയാണെന്നും അത് സാമ്പത്തിക വളർച്ച പിട്ടോടിക്കുന്നതിന് കാരണമായെന്നും പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് ചിദംബരത്തിൻ്റെ പരിഹാസം.

തീർത്തും മോദി സർക്കാരിൻ്റെ തെറ്റായ സാമ്പത്തിക മാനേജ്മെൻ്റിൻ്റെ ദുരന്ത പരിണിതിയാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ദൈവത്തിൻ്റെ തലയിൽ കെട്ടിവച്ചിട്ട് കാര്യമില്ല-ചിദംബരം വ്യക്തമാക്കി.

കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ അനുസരിച്ച് നടപ്പു സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം മൂന്നു ലക്ഷം കോടി രൂപയായിരിക്കും. അതിൽ 65000 കോടി രൂപ ജിഎസ്ടിയിലൂടെ ഈടാക്കാമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ ജി എസ്ടി വരവിൽ മൊത്തം കുറവ് 2.35 ലക്ഷം കോടി രൂപയായി കണക്കാക്കുന്നുവെന്നാണ് ജിഎസ്ടി കൗൺസിൽ യോഗം വിലയിരുത്തിയത്.

Anweshanam
www.anweshanam.com