ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ആറ് മരണം

അമൃത്സറിലെ നീല്‍കാന്ത് ആശുപത്രിയിലാണ് ദാരുണ സംഭവം.
ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ആറ് മരണം

ചണ്ഡിഗഢ്: ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. ഓക്സിജന്‍ കിട്ടാതെ ആറ് കോവിഡ് രോഗികള്‍ പിടഞ്ഞുമരിച്ചു. അമൃത്സറിലെ നീല്‍കാന്ത് ആശുപത്രിയിലാണ് ദാരുണ സംഭവം.

അതേസമയം, ആശുപത്രിയില്‍ വേണ്ടത്ര ഓക്‌സിജന്‍ ഇല്ലെന്ന് ജില്ലാ അധികൃതരെ അറിയിച്ചിരുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൊടുത്ത ശേഷമേ സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കൂ എന്നാണ് ജില്ലാ അധികൃതര്‍ അറിയിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം, ഡല്‍ഹിയിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. പ്രണവായു ലഭിക്കാതെ ഡല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 പേരാണ് ഇന്നലെ മരിച്ചത്. അരമണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജന്‍ മാത്രമേ ആശുപത്രിയില്‍ സ്റ്റോക്കുള്ളുവെന്നും 200 പേര്‍ ഗുരുതരാവസ്ഥയില്‍ ആണെന്നും അധികൃതര്‍ വ്യക്തമാക്കി. 190 പേരാണ് ഓക്‌സിജന്റെ സഹായത്തോടെ ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ കഴിയുന്നത്. ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഹൈക്കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു. ഇന്നലെ 25 കോവിഡ് രോഗികളാണ് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com