രാജ്യത്ത് ഓക്‌സിജൻ കയറ്റുമതിയിൽ വർദ്ധനവ്

2020 സാമ്പത്തിക വർഷത്തിൽ 4500 മെട്രിക്ക് ടൺ ഓക്‌സിജൻ കയറ്റുമതി ചെയ്ത സ്ഥാനത്താണിത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷ്യത്തോട് അടുക്കുകയാണ്.
രാജ്യത്ത് ഓക്‌സിജൻ കയറ്റുമതിയിൽ വർദ്ധനവ്

ന്യൂഡൽഹി: 2020 ഏപ്രിലിനും 2021 ജനുവരിക്കും ഇടയിൽ ഇന്ത്യ 9000 മെട്രിക്ക് ടൺ ഓക്‌സിജൻ കയറ്റുമതി ചെയ്തുവെന്ന് രേഖകൾ. 2020 സാമ്പത്തിക വർഷത്തിൽ 4500 മെട്രിക്ക് ടൺ ഓക്‌സിജൻ കയറ്റുമതി ചെയ്ത സ്ഥാനത്താണിത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷ്യത്തോട് അടുക്കുകയാണ്.

രോഗികളുടെ എണ്ണം വർധിക്കുന്നത് ഓക്‌സിജന്റെ ആവശ്യകതയും ഉയർത്തുന്നുണ്ട്. കഴിഞ്ഞ വര്ഷം ജനുവരിയിൽ 352 മെട്രിക് ടൺ ഓക്‌സിജൻ ഇന്ത്യ കയറ്റുമതി ചെയ്തു. ഈ വർഷം ജനുവരിയിൽ കയറ്റുമതിയിൽ 734 % വർദ്ധനവ് ഉണ്ടായി. ഡിസംബറിൽ ഇത് 308 ശതമാനമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com