വെള്ളപ്പൊക്കക്കെടുതികളിൽ അസം
Top News

വെള്ളപ്പൊക്കക്കെടുതികളിൽ അസം

30 ജില്ലകളിലെ ജനങ്ങളെയാണ് വെള്ളപ്പൊക്കം അതീവ ഗുരുതരമായി ബാധിച്ചത്.

News Desk

News Desk

ഡിസ്പൂർ: വെള്ളപൊക്കം അസമിനെ അപ്പാടെ ദുരന്തത്തിലാഴ്ത്തിയതായി റിപ്പോര്‍ട്ടുകള്‍. മെയ് മൂന്നാം വാരത്തിലാരംഭിച്ച വെള്ളപ്പൊക്കം സംസ്ഥാനത്ത് ഇതുവരെയുമായി 5671018 ജനങ്ങളെ ബാധിച്ചതായി സർക്കാർ ഔദ്യോഗിക വിവരങ്ങളെ ഉദ്ധരിച്ച് എഎൻ ഐ റിപ്പോർട്ട് ചെയ്തു.

30 ജില്ലകളിലെ ജനങ്ങളെയാണ് വെള്ളപ്പൊക്കം അതീവ ഗുരുതരമായി ബാധിച്ചത്. 102 മരണം. വെള്ളപ്പൊക്ക ബാധിതർക്കായ് വിവിധയിടങ്ങളിൽ 615 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

വെള്ളപ്പൊക്ക ബാധിത മേഖലയിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനായുള്ള ദൗത്യം തുടരുകയാണ് ദേശീയ ദുരന്ത നിവാരണ സേന.

കാശിരംഗ ടൈഗർ റിസർവ്വ് പാർക്കിലെ 132 ഓളം മൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ ചത്തു. ഈ വർഷം നാലാം തവണയാണ് അസം വെള്ളപ്പൊക്ക കെടുതിയിലകപ്പെടുന്നത്.

Anweshanam
www.anweshanam.com