ഭീതി ഒഴിയുന്നില്ല; 24 മണിക്കൂറിൽ 40,000ലേ​റെ കേ​സു​ക​ള്‍, രാജ്യത്തെ കോവിഡ് രോഗികൾ 11 ലക്ഷം കടന്നു
ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,18,043 ആ​യി ഉ​യ​ര്‍​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് രാ​ജ്യ​ത്ത് ഒ​റ്റ​ദി​നം 40,000ല​ധി​കം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്

ഭീതി ഒഴിയുന്നില്ല; 24 മണിക്കൂറിൽ  40,000ലേ​റെ കേ​സു​ക​ള്‍, രാജ്യത്തെ കോവിഡ് രോഗികൾ 11 ലക്ഷം കടന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 11 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40,425 പേ​ര്‍​ക്ക് കൂ​ടി പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,18,043 ആ​യി ഉ​യ​ര്‍​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് രാ​ജ്യ​ത്ത് ഒ​റ്റ​ദി​നം 40,000ല​ധി​കം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്.

24 മണിക്കൂറിനകം 681 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 27,497 ആയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനെല്ലാമിടയിലും രാജ്യത്തെ രോഗമുക്തി നിരക്ക് താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നതാണ് ആശ്വാസകരമായ കാര്യം. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ ഇ​തു​വ​രെ 7,00,087 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. അതായത് രോഗം ബാധിച്ചവരിൽ ഏതാണ്ട് 62.61 ശതമാനം പേർക്കും രോഗമുക്തിയുണ്ടായി. നി​ല​വി​ല്‍ 3,90,459 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

മഹാരാഷ്ട്രയിൽ രോഗബാധിതർ മൂന്നു ലക്ഷം കടന്നു. 3,10,455 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആകെ 11,854 പേർ മരിച്ചു. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 1,70,693 ആയി. 2,481 പേരാണ് ഇതുവരെ മരിച്ചത്. ഡൽഹിയിൽ 1,22,793 കേസുകളും 3,628 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാ​ജ്യ​ത്ത് ജൂ​ലൈ 19 വ​രെ 1,40,47,908 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം 2,56,039 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ന്നും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ (ഐ​സി​എം​ആ​ര്‍) അ​റി​യി​ച്ചി​രു​ന്നു.

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചു വ​രി​ക​യാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ ഒ​രാ​ള്‍​ക്കു കോ​വി​ഡി​ല്ലെ​ന്നു​റ​പ്പി​ക്കാ​ന്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന മ​തി​യാ​വു​മെ​ന്ന് ഐ​സി​എം​ആ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

അതേസമയം, രോഗികളുടെ പ്രതിദിനവർദ്ധനയിൽ വൻ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെക്കാൾ കൂടുതലാണ് ഇന്ത്യയിലെ രോഗവ്യാപനം. രോഗവ്യാപനത്തിൽ തുടർച്ചയായ നാലാംദിവസം ഇന്ത്യ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ രോഗവ്യാപനം കുത്തനെ കൂടിയാൽ ചികിത്സാസൗകര്യം ഉണ്ടാകുമോ എന്ന ആശങ്കകൾ തുടരുകയാണ്.

എന്നാല്‍, ആശ്വാസകരമായ മറ്റൊരു കാര്യം രാജ്യത്തെ മരണനിരക്ക് കുറയുന്നു എന്നതാണ്. നാല് ശതമാനം വരെ മരണനിരക്ക് ഒരു സമയത്ത് ഉയർന്ന് നിന്നിരുന്നെങ്കിൽ അത് ഇപ്പോൾ 2.5 ശതമാനമായി കുറയുന്നു എന്നത് ആശ്വാസകരമായ കാര്യമാണ്.

Related Stories

Anweshanam
www.anweshanam.com