രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം: രോഗ ബാധിതര്‍ 20 ലക്ഷം കടന്നു, ആശങ്കയില്‍
Top News

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം: രോഗ ബാധിതര്‍ 20 ലക്ഷം കടന്നു, ആശങ്കയില്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ഇന്നലെ മാത്രം 60000 ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

News Desk

News Desk

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ഇന്നലെ മാത്രം 60000 ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 900ത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകള്‍ 41,600 കടന്നു. നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു.

ആന്ധ്രാപ്രദേശിലും കോവിഡ് രോഗ ബാധ രൂക്ഷമായി തുടരുകയാണ്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10328 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 196789 ആയി ഉയര്‍ന്നു. മരണം 72. ആകെ മരണസംഖ്യ 1753 ആയി. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4500 കടന്നു. 110 പേര്‍ കൂടി മരിച്ചു. 5684 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗബാധിതര്‍ 279144 ആയി. 4571 ആണ് മരണസംഖ്യ. കര്‍ണാടകയില്‍ ഇന്നലെ 6805 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 93 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതര്‍ 158254 ആയി. മരണസംഖ്യ 2897 ആയി.

തെലങ്കാനയില്‍ 2092 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ 73050 ആയി. 13 മരണം റിപ്പോര്‍ട്ട് ചെയ്തു. 589 ആണ് മരണസംഖ്യ. പുതുച്ചേരിയില്‍ അഞ്ച് പേര്‍ കൂടി മരിച്ചു. മരണസംഖ്യ 70 ആയി. 188 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 4621 ആണ് രോഗബാധിതര്‍.

Anweshanam
www.anweshanam.com