ഓസ്‌കാര്‍: മികച്ച ചിത്രമായ് നൊമാഡ്‌ലാൻഡ്; ആന്റണി ഹോപ്കിൻസ് നടൻ; ഫ്രാൻസസ് മക്‌ഡോർമെൻഡ് നടി

ഓസ്‌കാര്‍: മികച്ച ചിത്രമായ് നൊമാഡ്‌ലാൻഡ്; ആന്റണി ഹോപ്കിൻസ് നടൻ; ഫ്രാൻസസ് മക്‌ഡോർമെൻഡ് നടി

ലോസ്ഏഞ്ചൽസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. ലോസ്ഏഞ്ചൽസ് വെച്ച് ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ച 5.30നാണ് ചടങ്ങ് ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടക്കുന്നത്.

മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടത് ക്ലോയി ഷാവോയാണ്. നോമിഡ്ലാൻഡ് എന്ന സിനിമകയ്ക്കാണ് ക്ലോയി പുരസ്‌കാരം നേടിയത്. ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള പുരസ്‌കാരം നേടി. മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആന്റണി ഹോപ്കിൻസ്. നൊമാഡ്‌ലാൻഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാൻസസ് മക്‌ഡോർമെൻഡ് മികച്ച നടിക്കുളള പുരസ്‌കാരം നേടി.

മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ- ജൂതാസ് ആന്റ് ദ ബ്ലാക്ക് മെസിഹാ

മികച്ച വസ്ത്രാലങ്കാരം- ആന്‍ റോത്ത്- മാ റെയിനീസ് ബ്ലാക്ക് ബോട്ടം

മികച്ച വിദേശ ഭാഷാ ചിത്രം- അനദര്‍ റൗണ്ട്

മികച്ച അവംലംബിത തിരക്കഥ- ദ ഫാദര്‍

മികച്ച തിരക്കഥ- പ്രോമിസിംഗ് യങ് വുമണ്‍

മികച്ച സഹനടി- യൂൻ യൂ ജുങ് (മിനാരി)

മികച്ച വിഷ്വൽ എഫക്ട്- ടെനറ്റ് (ക്രിസ്റ്റഫർ നോളൻ)

മികച്ച അനിമേഷൻ ചിത്രം- സോൾ

മികച്ച പ്രൊഡക്ഷൻ ഡിസൈൻ- മാൻക്

മികച്ച ഛായാഗ്രഹണം- മാൻക്

മികച്ച ഡോക്യൂമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍

മികച്ച എഡിറ്റിംഗ്- സൗണ്ട് ഓഫ് മെറ്റൽ

ലോസ് ആഞ്ചലസിലെ യൂണിയൻ സ്റ്റേഷനിലാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ചടങ്ങ് നടന്നത്. അമേരിക്കയിലെ പുരസ്‌കാര വേദിയിലെത്താൻ കഴിയാത്തവർക്കായി യു.കെയിൽ പ്രേത്യക ഹബ് ഒരുക്കിയിട്ടുണ്ട്. 170 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com