സര്‍ക്കാരിനെതിരേ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍

സെമിത്തേരികള്‍ ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിറക്കിയത്.
സര്‍ക്കാരിനെതിരേ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍

കൊച്ചി : സര്‍ക്കാരിനെതിരേ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍. സെമിത്തേരി ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ മുൻപ് ഹര്‍ജി സമർപ്പിച്ചിരുന്നു . ഈ ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ഓര്‍ത്തഡോക്‌സ് സഭ നടത്തിയ നീക്കത്തിന് വളരെ അധികം രാഷ്ട്രീയ പ്രാധാന്യം കല്പിക്കപെടുന്നുണ്ട് . സെമിത്തേരികള്‍ ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിറക്കിയത്.

നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയിലെത്തിയത്. ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ട് ജസ്റ്റിസ് പി.വി ആശയാണ് സംസ്ഥാന സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികൾക്ക് നോട്ടീസ് അയച്ചത്. ഈ മാസം 17ന് ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയില്‍ വരും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com