നീറ്റ്-ജെഇഇ മാറ്റിവയ്ക്കണമെന്ന് ഒറീസ മുഖ്യമന്ത്രിയും
Top News

നീറ്റ്-ജെഇഇ മാറ്റിവയ്ക്കണമെന്ന് ഒറീസ മുഖ്യമന്ത്രിയും

രാജ്യത്ത് കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്തെ 50000 വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നത് സുരക്ഷിതമല്ലാത്തതും അപകടകരവുമാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടി കാണിക്കുന്നു.

News Desk

News Desk

ഭുവനേശ്വർ: ജോയിൻ്റ് എശ്ചിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ)യും നാഷണൽ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ്) യും മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കിന് ഒറീസ മുഖ്യമന്ത്രി ബിജു പട്നായിക് ഇന്ന് (ആഗസ്ത് 25) കത്ത് അയച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്തെ 50000 വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നത് സുരക്ഷിതമല്ലാത്തതും അപകടകരവുമാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടി കാണിക്കുന്നു.

രാജ്യത്ത് കോവിഡു വ്യാപനം ശമനമില്ലാതെ തുടരുകയാണ്. ഈ സാഹചര്യം വിലയിരുത്തി നീറ്റ് - ജെ ഇഇ അഖിലേന്ത്യാ പ്രവേശന പരീക്ഷകൾ മാറ്റിവക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നീറ്റടക്കമുള്ള പ്രവേശന പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജെഇഇ മെയിൻ പരീക്ഷകൾ സെപ്തംബർ ഒന്നു മുതൽ ആറുവരെയെന്നാണ് വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ളത്. നീറ്റ് പരീക്ഷയാകട്ടെ സെപ്തംബർ 13 നും.

Anweshanam
www.anweshanam.com