സ്പീക്കര്‍ക്കെതിരെ വീണ്ടും നോട്ടീസ് നല്‍കി പ്രതിപക്ഷം

സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി എം ഉമ്മര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
സ്പീക്കര്‍ക്കെതിരെ വീണ്ടും നോട്ടീസ് നല്‍കി പ്രതിപക്ഷം

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ വീണ്ടും നോട്ടീസ് നല്‍കി പ്രതിപക്ഷം. സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി എം ഉമ്മര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടാം തീയതി ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് നല്‍കിയ നോട്ടീസ് തള്ളിയിരുന്നു. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടിസിനൊപ്പമാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസും ആദ്യം പ്രതിപക്ഷം നല്‍കിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com