ധാർമ്മികത നഷ്ടപ്പെട്ടു: സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

അധികാരത്തില്‍ ഒരു നിമിഷം പോലും തുടരാനുള്ള ധാര്‍മ്മികത കെ ടി ജലീലിനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
ധാർമ്മികത നഷ്ടപ്പെട്ടു: സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ജനവിധി നേരിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് തന്‍റെ ഓഫീസിലേക്ക് അന്വേഷണം എത്തുമെന്ന ഭയമാണ്. സര്‍ക്കാര്‍ രാജിവച്ച്‌ ജനവിധി തേടണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. മന്ത്രിയെ ചോദ്യം ചെയ്യുന്നത് അസാധാരണ സംഭവമാണ്. തലയില്‍ മുണ്ടിട്ടാണ് ജലീല്‍ ചോദ്യംചെയ്യലിന് എത്തിയത്. എന്‍ഐഎ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരെയാണ്. മുഖ്യമന്ത്രി ഇനിയെങ്കിലും ജലീലിന്‍റെ രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.

അധികാരത്തില്‍ ഒരു നിമിഷം പോലും തുടരാനുള്ള ധാര്‍മ്മികത കെ ടി ജലീലിനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജലീല്‍ ഭരണത്തില്‍ കടിച്ച്‌ തൂങ്ങരുതെന്നും ഉടന്‍ രാജിവയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണയാണ് ജലീലിന്‍്റ ബലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയത ഇളക്കിവിട്ട് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്ന് ഇ ടി മുഹമ്മദ് ബഷീറഉം പ്രതികരിച്ചു. ലീഗിനെ ജലീല്‍ ധാര്‍മ്മികത പഠിപ്പിക്കേണ്ടെന്നും ഇ ടി പറഞ്ഞു.

കെ ടി ജലീല്‍ ഒളിച്ച്‌ പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് മുസ്ലീം ലീ​ഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി എ മജീദ് പ്രതികരിച്ചു. എന്‍ഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് വളരെ ഗൗരവകരമായ ഒരു കാര്യമാണ്. ജലീല്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് രഹസ്യ നീക്കം നടത്തുന്നതെന്നും ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്നും മജീദ് പറഞ്ഞു

Related Stories

Anweshanam അന്വേഷണം
www.anweshanam.com