മദ്യവില വര്‍ധനയില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല; ആരോപണം പുകമറയെന്ന് മുഖ്യമന്ത്രി

പിണറായി സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന് പതിനാല് ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
മദ്യവില വര്‍ധനയില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല; ആരോപണം പുകമറയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ മദ്യവില വര്‍ധനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യവില കൂട്ടിയത് മദ്യനിര്‍മാതാക്കള്‍ക്ക് വേണ്ടിയാണെന്നും പിണറായി സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന് പതിനാല് ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

മദ്യവിലവര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബെവ്കോയുടെ ആവശ്യത്തിന് പിന്നില്‍ സിപിഐഎമ്മാണ്. ഇടപാടില്‍ നൂറുകോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് മനസിലാക്കുന്നത്. തീരുമാനം ഡിസ്റ്റിലറി കമ്പനികള്‍ക്ക് അനര്‍ഹമായ ലാഭം നേടാന്‍ സഹായിക്കും. ബെവ്കോയെ കൊണ്ട് ആവശ്യം ഉന്നയിപ്പിച്ചത് എകെജി സെന്ററിലെ ബുദ്ധികേന്ദ്രങ്ങളാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണം എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ തള്ളി. ബെവ് കോ വാങ്ങുന്ന മദ്യവില നിശ്ചയിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡാണ്. സ്പിരിറ്റിന്റെ വില കൂട്ടുന്നതാണ് മദ്യത്തിന്റെ വില കൂടാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ പ്രതിപക്ഷം പുകമറ സൃഷ്ടിച്ച് സ്വയം അപഹാസ്യരാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എക്സൈസ് മന്ത്രിയെന്ന നിലയില്‍ ഒരു മദ്യ കമ്ബനിയും എന്നെ വന്നു കണ്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com