സ്വകാര്യ വത്‌കരണത്തെ എന്ത് വിലകൊടുത്തും എതിര്‍ക്കും; ശശി തരൂരിനെ തള്ളി എഐസിസി
Top News

സ്വകാര്യ വത്‌കരണത്തെ എന്ത് വിലകൊടുത്തും എതിര്‍ക്കും; ശശി തരൂരിനെ തള്ളി എഐസിസി

കേരള സര്‍ക്കാറിന്റെ എതിര്‍പ്പ് വകവെക്കാതെയാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതെന്നും ഇതിനെതിരെ പാര്‍ലിമെന്റിന് അകത്തും പുറത്തും ശക്തമായ സമരം നടത്തുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

News Desk

News Desk

തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവത്‌കരണത്തെ പിന്തുണച്ച ഡോ. ശശി തരൂര്‍ എംപിയെ തള്ളി എഐസിസി. സ്വകാര്യ വത്കരണത്തെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനെന്ന പേരില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങള്‍ അദാനിക്ക് തീറെഴുതികൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. പൊതുഗതാഗത രംഗം പൂര്‍ണമായും സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെല്ലാം. കേരള സര്‍ക്കാറിന്റെ എതിര്‍പ്പ് വകവെക്കാതെയാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതെന്നും ഇതിനെതിരെ പാര്‍ലിമെന്റിന് അകത്തും പുറത്തും ശക്തമായ സമരം നടത്തുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

സ്വകാര്യവത്‌കരണം വിമാനത്താവളത്തിന്റെ വികസനം വേഗത്തിലാക്കുമെന്ന് ബുധനാഴ്ച ശശി തരൂര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം വികസിക്കുന്നുണ്ടെങ്കില്‍ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതില്‍ തെറ്റില്ലെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏജന്‍സികളില്‍ നിക്ഷിപ്തമായിരിക്കുമെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.

Anweshanam
www.anweshanam.com