ബഹിരാകാശം തുറന്നുകൊടുക്കല്‍: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി
Top News

ബഹിരാകാശം തുറന്നുകൊടുക്കല്‍: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി

ബഹിരാകാശ മേഖല തുറന്നുകൊടുക്കുന്നതിലൂടെ രാജ്യത്ത് വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.

News Desk

News Desk

ന്യൂഡെല്‍ഹി: ബഹിരാകാശ മേഖല തുറന്നുകൊടുക്കുന്നതിലൂടെ രാജ്യത്ത് വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. റെഡ് ഫോര്‍ട്ടില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പാതകയുര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി - എഎന്‍ഐ റിപ്പോര്‍ട്ട്.

ലോകം ഒരൊറ്റ കുടുംബമെന്നതാണ് ഇന്ത്യയുടെ സങ്കല്പം. സാമ്പത്തിക വളര്‍ച്ചയും വികസനവും നേടാനുള്ള യാത്രയില്‍ മാനവീകത ഊട്ടിയുറപ്പിക്കുന്നതില്‍ പ്രത്യേക ഊന്നല്‍ വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

'എനിക്ക് ഉറപ്പുണ്ട് ഈ സ്വപ്നം നമ്മള്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുമെന്നു. എന്റെ ജനങ്ങളുടെ കഴിവിലും ആത്മവിശ്വാസത്തിലും എനിക്ക് ആത്മവിശ്വാസമുണ്ട്. നാം ഒരു കാര്യം തീരുമാനിച്ചാലത് നേടും വരും വിശ്രമിക്കരുത്', മോദി കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com