
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ട നടപടിയില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട നടപടി എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണത്തേക്കാള്‍ ക്രൈംബ്രാഞ്ച് അന്വേഷണമായിരുന്നില്ലേ നല്ലതെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. തെളിവിന്റെ തരിമ്പുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇതിനു മുമ്പെ നടപടിയെടുക്കുമായിരുന്നു. തെറ്റ് ചെയ്യാത്തതിനാല്‍ ഭയമില്ല. അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യൂ എന്ന തന്റേടമുണ്ട്. ബിജു രാധാകൃഷ്ണന് പറഞ്ഞ കാര്യങ്ങള്‍ താനായിട്ട് പുറത്തുപറയില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യം പറയാനാകില്ല. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.