നിയമവിരുദ്ധ നടപടിയെടുത്താല്‍ തിരിച്ചടിയുണ്ടാവുമെന്ന് ഉമ്മന്‍ ചാണ്ടി

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ല
നിയമവിരുദ്ധ നടപടിയെടുത്താല്‍ തിരിച്ചടിയുണ്ടാവുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാർ കേസിൽ നിയമവിരുദ്ധ നടപടിയെടുത്താല്‍ തിരിച്ചടിയുണ്ടാവുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ല. അഞ്ചുവര്‍ഷമായിട്ടും തുടര്‍നടപടികളില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ കേസില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും നടപടികള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

അതേസമയം മെട്രോ സ്ഥലമെടുപ്പില്‍ അന്നെടുത്ത തീരുമാനങ്ങള്‍ സര്‍ക്കാരിന്‍റേതാണ്, അതിന്‍റെ ഉത്തരവാദിത്തം തനിക്കുമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥരെ ബലികൊടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com