ശബരിമല പ്രശ്നം തീര്‍ക്കാന്‍ ഇടതുമുന്നണിക്ക് ആഗ്രഹമില്ല; രൂക്ഷവിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി

ഭക്തരെ സര്‍ക്കാര്‍ വെല്ലുവിളിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും ഉ​മ്മ​ന്‍​ചാ​ണ്ടി ആ​രോ​പി​ച്ചു
ശബരിമല പ്രശ്നം തീര്‍ക്കാന്‍ ഇടതുമുന്നണിക്ക് ആഗ്രഹമില്ല; രൂക്ഷവിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി

കാസര്‍കോഡ്: സംസ്ഥാന സര്‍ക്കാരിനെതിരെ ശബരിമല വിഷയം ഉയര്‍ത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശബരിമല പ്രശ്നം തീര്‍ക്കാന്‍ ഇടതുമുന്നണി ആഗ്രഹിക്കുന്നില്ലെന്നും ഭക്തരെ സര്‍ക്കാര്‍ വെല്ലുവിളിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും ഉ​മ്മ​ന്‍​ചാ​ണ്ടി ആ​രോ​പി​ച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഫ്‌ളാഗ് ഓഫ്‌ ചെയ്തുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്.

ഭ​ക്ത​രു​ടെ ആ​ശ​യാ​ഭി​ലാ​ഷ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​തെ യു​ഡി​എ​ഫ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം പി​ന്‍​വ​ലി​ച്ച്‌ പാ​ര്‍​ട്ടി തീ​രു​മാ​ന​മാ​ണ് കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തി​ടു​ക്ക​വും ആ​വേ​ശ​വും കാ​ട്ടി​യെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി ആ​രോ​പി​ച്ചു.

യു​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​കാ​ലം വി​ക​സ​ന​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യു​മാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ട​ത് ഭ​ര​ണം അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും കൊ​ല​പാ​ത​ക​ത്തി​ന്‍റേ​യും വെ​റു​പ്പി​ന്‍റെ​യും കാ​ല​മാ​യി​രു​ന്നു. വ​ലി​യ വി​ക​സ​നം ന​ട​ത്തി​യെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ദം സ​ത്യ​മ​ല്ല നാ​ടി​നോ ജ​ന​ങ്ങ​ള്‍​ക്കോ ഒ​രു പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. കേ​ര​ള​ത്തി​ന്‍റെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷം പാ​ഴാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇടതുമുന്നണിയുടെ അഞ്ച് വര്‍ഷത്തെ ഭരണം കേരളം മടുത്തിരിക്കുന്നുവെന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഇനിയും ഒരു രണ്ടാമൂഴം നല്‍കാന്‍ കഴിയില്ല എന്ന് കേരള സമൂഹം പ്രഖ്യാപിക്കേണ്ട സന്ദര്‍ഭമാണിതെന്നും രമേശ് ചെന്നിത്തല യാത്രയുമായി ബന്ധപ്പെട്ടുള്ള തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

സിപിഎമ്മിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് വന്നിരുന്നു. പാര്‍ട്ടി ഉയര്‍ത്തുന്നത് വിഷം ചീറ്റുന്ന വര്‍ഗീയതയാണെന്നും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നയമാണ് അവരുടേതെന്നുമുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.

സം​ശു​ദ്ധം സ​ദ്ഭ​ര​ണം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് യാ​ത്ര ന​യി​ക്കു​ന്ന​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ ച​ന്ദ്ര​ന്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ തു​ട​ങ്ങി​യ​വ​രും കേ​ര​ള യാ​ത്ര​യു​ടെ ഭാ​ഗ​മാ​കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com