സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കൊല്ലം സ്വദേശി

കൊല്ലം പരവൂര്‍ സ്വദേശി ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണനാണ്(56) മരിച്ചത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കൊല്ലം സ്വദേശി

കൊല്ലം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലം പരവൂര്‍ സ്വദേശി ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണനാണ്(56) മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം എം.ജി കോളേജ് ജീവനക്കാരനായിരുന്നു രാധാകൃഷ്ണന്‍.

രാധാകൃഷ്ണന്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തു. രാധാകൃഷ്ണന്റെ മരണം കോവിഡിനെ തുടര്‍ന്ന് എന്ന് സ്ഥിരീകരിച്ചതോടെ പൂതക്കുളം ഗ്രാമപഞ്ചായത്ത് മുഴുവനായി കണ്ടെയ്ന്‍മെന്റ് സോണായി കൊല്ലം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Related Stories

Anweshanam
www.anweshanam.com