സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു
Top News

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

By News Desk

Published on :

കാസര്‍കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. കാസര്‍കോട് രാവണേശ്വരം സ്വദേശി മാധവന്‍ (67) ആണ് മരിച്ചത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഗുരുതര കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മാധവന്‍. ജൂലൈ 20 ന് നടത്തിയ പരിശോധനയിലാണ് മാധവന് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരണം.ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ട് തിരുവനന്തപുരം സ്വദേശികളും ആലപ്പുഴ (1), മലപ്പുറം (1) സ്വദേശികളുമാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.

രോഗവ്യാപനം കുറക്കാൻ എറണാകുളം ആലുവയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും കർഫ്യു നിയന്ത്രണങ്ങൾ നിലവിൽ വന്നു. യാത്രാനിരോധനം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആലുവ റൂറൽ പൊലീസ് വ്യക്തമാക്കി. തൃക്കാക്കരയിലെ വൃദ്ധമന്ദിരത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ അഗതിമന്ദിരങ്ങൾ അതീവജാഗ്രതയിലാണ്.

ആലുവയിൽ പടരുന്നത് വ്യാപനശേഷിയും, അപകടസാധ്യതയും കൂടിയ വൈറസ് ആണെന്നതാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. രോഗികളുടെ എണ്ണം 200 കടന്നതോടെയാണ് ആലുവയും സമീപ പഞ്ചായത്തുകളായ കീഴ്മാട്, ചൂർണ്ണിക്കര, എടത്തല, ചെങ്ങമനാട്, കരമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് എന്നിവടങ്ങളിൽ കർശന നിയന്ത്രണങ്ങളിലേക്ക് ജില്ല ഭരണകൂടം കടന്നത്. 10 മണി മുതൽ 2 മണി വരെ മാത്രമാകും കടകൾ തുറക്കുക.ആശുപത്രികൾക്കും,മെഡിക്കൽ സ്റ്റോറുകളും മാത്രമാകും മുഴുവൻ സമയവും പ്രവർത്തിക്കുക.ആലുവയിലും പരിസര പ്രദേശങ്ങളിലും പൊലീസ് റൂട്ട്മാർച്ച് നടത്തി.

Anweshanam
www.anweshanam.com