സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
Top News

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

മലപ്പുറം പരപ്പനങ്ങാടി സ്വദേശി പുഴക്കലകത്ത് ഫാത്തിമയാണ് മരിച്ചത്. 65 വയസായിരുന്നു.

News Desk

News Desk

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി പുഴക്കലകത്ത് ഫാത്തിമയാണ് മരിച്ചത്. 65 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു അന്ത്യം.

മലപ്പുറം ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണാണ്. ഞായറാഴ്ച്ചകളില്‍ അനാവശ്യമായി ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമായിരിക്കില്ല.

Anweshanam
www.anweshanam.com