സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കൽപ്പറ്റ സ്വദേശി
Top News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കൽപ്പറ്റ സ്വദേശി

സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 95 ആയി.

News Desk

News Desk

വയനാട്: കോവിഡ് ബാധിച്ച് ഒരാള്‍ക്കൂടി വയനാട്ടില്‍ മരിച്ചു. കൽപ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജിയാണ് (65) സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കോവിഡ് രോഗലക്ഷണങ്ങളോടെ മൂന്ന് ദിവസം മുമ്പാണ് അലവിക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അലവിക്കുട്ടി മരിച്ചത്. ഇദ്ദേഹത്തിന്‍റെ മക്കളും രോഗബാധിതരായി ചികിത്സയിലാണ്.

കാസർകോട് ജില്ലയിലും ഇന്ന് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72) ആണ് മരിച്ചത്. ജൂലൈ 22നാണ് മുഹമ്മദ് കുഞ്ഞി ഹാജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്. ഭാര്യയും മക്കളുമുൾപ്പെടെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ നാല് പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 95 ആയി.

Anweshanam
www.anweshanam.com