സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കോഴിക്കോട് ജില്ലയിൽ ഇന്ന് 2 മരണം
Top News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കോഴിക്കോട് ജില്ലയിൽ ഇന്ന് 2 മരണം

സംസ്ഥാനത്ത് ഇന്ന് കൊവിഡിന് കീഴടങ്ങിയത് നാല് പേര്‍.

News Desk

News Desk

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം. കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. ഫറൂഖ് സ്വദേശിനി രാജലക്ഷ്മി (61), വടകര സ്വദേശി മോഹനൻ (68) എന്നിവരാണ് കോഴിക്കോട് മരിച്ചത്. പത്തനംതിട്ടയില്‍ തിരുവല്ല കുറ്റൂർ സ്വദേശി മാത്യുവും കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീറിനും കൊവിഡ് സ്ഥിരീകരിച്ചു.

ഫറൂഖ് സ്വദേശിനി രാജലക്ഷ്മിയുടെ ഉറവിടം വ്യക്തമല്ലെന്ന് കോവിഡ് നോഡൽ ഓഫീസർ അറിയിച്ചു. മകൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവര്‍ ആശുപത്രിയിൽ നിന്നിരുന്നു. ഇവരുടെ ബന്ധുക്കളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com